പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തൃത്താലയിലാണ് സംഭവം.......
അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ബുധനാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് വ്യാഴാഴ്ചയോടെ അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ......
ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന സിറാജ്, സമീർ എന്നിവരെയാണ് തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടികൂടിയത്. ......
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത വനിതാ വ്ലോഗർ ജ്യോതി മൽഹോത്രയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജ്യോതി തുടർച്ചയായി പാകിസ്ഥാൻ സന്ദർശനം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
"ഭാരതത്തിൽ കോടതിയാകട്ടെ, പാർലമെന്റാകട്ടെ, കാര്യ നിർവാഹകശാഖയായ സർക്കാരാകട്ടെ — ഇവ മൂന്നും മേൽക്കോയ്മ ആവശ്യപ്പെടുന്നത് ശരിയല്ല. ഇന്ത്യയിൽ ഏറ്റവും വലിയതും, ഉയർന്നു നിൽക്കുന്നതും ഭരണഘടനയാണ്." — ചീഫ് ജസ്റ്റിസ് ഭുഷൺ രാംകൃഷ്ണ ഗവായ് വ്യക്തമാക്കി.മുംബൈയിൽ ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്രയും ഗോവയും ചേർന്ന് നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."ഭരണഘടന അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും തമ്മിൽ പരസ്പരം ബഹുമാനത്തോടെ സഹകരിക്കണം. ......
രാജ്യത്ത് 'ഒരേ ദൗത്യം, ഒരേ സന്ദേശം, ഒരേ ഇന്ത്യ' എന്ന മുദ്രാവാക്യത്തോടെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് അന്താരാഷ്ട്ര പിന്തുണ തേടുന്നതിന്റെ ഭാഗമായുള്ള ഏഴ് സർവകക്ഷി സംഘങ്ങൾ രൂപീകരിച്ചെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം രാഷ്ട്രീയ തലത്തിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്. 59 അംഗങ്ങൾ ഉൾപ്പെട്ട ഈ സംഘങ്ങൾ 32 രാജ്യങ്ങൾ സന്ദർശിക്കും.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പുറത്തുവിട്ട മുഴുവൻ പട്ടികയിൽ നിന്നും ശ്രദ്ധേയമായ പേരാണ് ശശി തരൂരിന്റേത്. ......
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നു വന്ന, രാഷ്ട്രീയ പ്രസ്ഥാനം മുഴുവൻ സജീവ സാന്നിധ്യമായ എ. പ്രദീപ് കുമാറിന് പുതിയ ഉത്തരവാദിത്വം.......
കോഴിക്കോട്:ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് മാർക്കറ്റ് റോഡിൽ വൻ തീപിടിത്തമുണ്ടായി. വ്യാപാരികൾക്കും ജനങ്ങൾക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ തീപിടിത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു. ......